എൻപിഎസ് (National Pension System), യുപിഎസ് (Unified Pension Scheme) വിഷയത്തിൽ ഞാൻ ചെയ്ത വീഡിയോ നിങ്ങൾ കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. ആദ്യത്തെ വീഡിയോയിൽ രണ്ടിനെയും താരതമ്യം ചെയ്ത് കണക്കുകൾ കാണിക്കാനായിട്ട് ഒരു എക്സൽ ഷീറ്റ് കാണിച്ചിരുന്നു.
പല ആൾക്കാരും ആ വീഡിയോ കണ്ടതിന് ശേഷം ആ എക്സൽ ഷീറ്റ് കിട്ടുമോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു, പക്ഷെ അത് ഡൗൺലോഡ് ചെയ്യാനുള്ള ഒരുമാർഗ്ഗവും ഞാൻ കൊടുത്തിരുന്നില്ല. അത് മറ്റൊന്നും കൊണ്ടല്ല, യുപിഎസ് എൻപിഎസ് താരതമ്യം ചെയ്യുന്ന ഒരുപാട് തരത്തിലുള്ള ടൂളുകളൊക്കെ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരത്തിലുള്ള ഒരു ടൂൾ അല്ല ഇത്. നിങ്ങളുടെ അടിസ്ഥാന ശമ്പളവും നിങ്ങളുടെ റിട്ടയർമെന്റ് തീയതിയും നിങ്ങൾ ഇപ്പോഴുള്ള കോർപ്പസും ഒക്കെ കൊടുത്തിട്ട് ഓട്ടോമാറ്റിക് ആയിട്ട് കണക്കുകൂട്ടി തരുന്ന രീതിയിലല്ല ഞാനത് ചെയ്തിരുന്നത്. പകരം അതിൽ Pay Fixation പ്രകാരമുള്ള അടിസ്ഥാന ശമ്പളം കൊടുക്കുമ്പോൾ ബാക്കി കണക്കുകളൊക്കെ അത് കണക്ക് കൂട്ടി കാണിച്ച് തരുന്ന രീതിയിലാണുള്ളത്.
അപ്പോൾ നിങ്ങൾ നിങ്ങളുടെ ഫിക്സേഷൻ ഒക്കെ അറിയാമെന്നുണ്ടെങ്കിൽ നിങ്ങൾക്കും ചെയ്തു നോക്കാം. ഇനി MACP വരുന്ന സമയത്ത് അടിസ്ഥാന ശമ്പളം കണക്കുകൂട്ടാൻ നിങ്ങൾക്ക് അറിയത്തില്ലെങ്കിൽ നിങ്ങൾ വിഷമിക്കണ്ട, അതും ഞാൻ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷൻ്റെ Pay Matrix വെച്ചിട്ട് എങ്ങനെയാണ് MACP അല്ലെങ്കിൽ പ്രൊമോഷൻ ഒക്കെ വരുന്ന സമയത്ത് നമ്മളുടെ അടിസ്ഥാന ശമ്പളം കണ്ടുപിടിക്കുന്നത് എന്നൊക്കെയുള്ളതിന്റെ കാൽക്കുലേഷൻ അതിനകത്ത് കാണിക്കുന്നുണ്ട്. ആ എക്സൽ ഷീറ്റ് താഴെകാണുന്ന ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഇത് എത്ര പേർക്ക് ഇത് ഗുണം ചെയ്യുമെന്ന് അറിയില്ല, പക്ഷെ കുറച്ചു പേർക്കെങ്കിലും ഇത് വെച്ചിട്ട് ഏതെങ്കിലും തരത്തിൽ സഹായം ആകുന്നെങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇപ്പോൾ ഇത് ഷെയർ ചെയ്യുന്നത്. ഇത്തരത്തിൽ ഒരു എക്സൽ ഷീറ്റ് ചെയ്തതിന് കാരണം നമുക്ക് ആക്യുറേറ്റ് വളരെ കൃത്യതയുള്ള കണക്കുകൾ കിട്ടുമെന്നുള്ള ഒരു വിശ്വാസത്തിലല്ല, മറിച്ച് ട്രെൻഡ് എങ്ങനെയാണ് നമ്മുടെ ഓരോ സർവീസ് കാലഘട്ടത്തിൽ വരുന്നത് എന്നറിയാനാണ്. ഇപ്പോൾ 40 വർഷം സർവീസ് ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹത്തിന് എങ്ങനെയായിരിക്കും ഇത് പ്രതിഫലിക്കാൻ പോകുന്നത് എന്നതിനെപ്പറ്റിയുള്ള ഒരു ധാരണ നമുക്ക് കിട്ടും.
Download Link: Comparison Sheet