എന്താണ് ശരിക്കുള്ള ഡിജിറ്റൽ മാർക്കറ്റിംഗ്

ഇപ്പോൾ നമ്മൾ ഇൻറർനെറ്റിൽ നോക്കിയാൽ പലരും ഡിജിറ്റൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പല കോഴ്‌സുകളും നടത്തുന്നതായികാണാം. ഒരുപക്ഷെ പലതും നിങ്ങളുടെ ശ്രദ്ധയിലും  പെട്ടിട്ടുണ്ടായിരിക്കാം. അതുപോലെ ഉള്ളടക്കം എന്താണെന്ന് അറിയാനായി ഞാനും അത്തരത്തിൽ കാണുന്ന പലതിലും കയറി നോക്കാറുണ്ട് . എന്നാൽ നോക്കിയിട്ടുള്ളതിൽ മിക്കവയിലും ഒരേപോലെയാണ് എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് നിർവചിച്ചിട്ടുള്ളതും തുടർന്ന് പഠിപ്പിക്കുന്നതും. എല്ലാവരും എളുപ്പത്തിൽ നിർവചിക്കാറുള്ളതും ഒരുപോലെയാണ് എന്നതാണ് മറ്റൊരു കൗതുകം. ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി മാർക്കറ്റ് ചെയ്യുന്നതിനെ ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നാണ് മിക്കവരും പറഞ്ഞുവെക്കുന്നത്.  കൂടാതെ അത് ചെയ്യുന്നതിനുവേണ്ടിയുള്ള കുറെ ടൂളുകളും അതോടൊപ്പം പരിചയപ്പെടുത്താറുണ്ട്. അത്രയുമായാൽ ശരിക്കും ഡിജിറ്റൽ മാർക്കറ്റിംഗ് ആകുമോ? ഒരിക്കലുമില്ല.

ഡിജിറ്റൽ മാർക്കറ്റിംഗ് എന്നതിന് എന്റെ മനസിലുള്ള നിർവചനത്തിന് അല്പം മാറ്റമുണ്ട്. ഈ പോസ്റ്റ് എഴുതുന്നത് തന്നെ അത് നിങ്ങളെ അറിയിക്കാൻ തന്നെയാണ്. എന്നാൽ ചിലരെങ്കിലും കരുതിയേക്കാം ഇപ്പോഴാണോ ഞാൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്താണെന്ന് പറയുന്നത് എന്ന്. കാരണം അതിൻ്റെ വിവിധ വശങ്ങളെപ്പറ്റി നൂറോളം വിഡിയോകൾ ചെയ്തശേഷമാണല്ലോഏറ്റവും ആദ്യം പറയേണ്ട കാര്യം പറയുന്നത്. അപ്പോൾ  അങ്ങനെ കരുതുന്നവരെ തെറ്റുപറയാനും കഴിയില്ല.

അതെനിക്ക് പറ്റിയ ഒരു തെറ്റായി നിങ്ങൾ കാണേണ്ടതില്ല. കാരണം കൃത്യമായ സമയത് തന്നെയാണ് എന്താണ് Digital Marketing എന്ന് പഠിപ്പിക്കാനായി ഞാൻ വരുന്നത്. ഈ പോസ്റ്റ് അവസാനം വരെ വായിക്കുമ്പോൾ നിങ്ങൾക്ക് ആ സംശയം ഉറപ്പായും മാറുന്നതായിരിക്കും.

മേല്പറഞ്ഞപോലെ ഡിജിറ്റൽ മീഡിയയിൽ ഉപയോഗിക്കുന്ന പലതരം  ടൂളുകൾ ഉപയോഗപ്പെടുത്തി മാർക്കറ്റിംഗ് സാധ്യമാക്കുന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് എല്ലാവരും പഠിപ്പിക്കുന്നു. അപ്പോൾ എത്രത്തോളം ടൂളുകളും ട്രിക്കുകളും ഒരുവൻ പഠിക്കുന്നുവോ അത്രത്തോളം ഡിജിറ്റൽ മാർക്കറ്റിംഗിൽ Expert ആയി എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്.

മാറിയ നിർവ്വചനം 

ഈ വിഷയത്തിൽ എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ് അത് എന്തെന്നുവെച്ചാൽ ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് പറയുന്നത് ഇത്തരത്തിൽ വെറുതെ കുറെ ടൂളുകളെ ഉപയോഗിക്കുന്നതല്ല പകരം മനുഷ്യന്റെ മനസ്സ് മനസ്സിലാക്കി അല്ലെങ്കിൽ അവരുടെ സ്വഭാവം മനസ്സിലാക്കി ഡിജിറ്റൽ മേഖലയിൽ നമ്മൾ നടത്തിയിട്ടുള്ള പരീക്ഷണങ്ങളും അതോടൊപ്പം നമ്മുടെ പരിചയവും ഉപയോഗപ്പെടുത്തി ഒരുവനെ സ്വാധീനിക്കുന്ന ഏർപ്പാടാണ്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരുകൂട്ടം ആൾക്കാരെ ഏതെങ്കിലും ഒരു തരത്തിലുള്ള തീരുമാനം എടുക്കാനായി നമ്മൾ ഡിജിറ്റൽ മീഡിയകൾ ഉപയോഗിച്ച് പ്രേരിപ്പിക്കുന്നതിനെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നുപറയുന്നത്.

പ്രേരിപ്പിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്തേലും സാധനം അല്ലേൽ സേവനം വാങ്ങാനുള്ള പ്രേരണമാത്രമല്ല. മറിച്ച് നമ്മുടെ നിത്യജീവിതത്തിൽ കുറെ അധികം പ്രേരണകൾ നാം അറിയാതെപോലും നടക്കുന്നുണ്ട്. നമ്മൾ ഏതെങ്കിലും വീഡിയോ കാണുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു പ്രേരണയുണ്ട്. അതല്ലേൽ ഒരു പാട്ടുകേൾക്കാനായിട്ട് അല്ലേൽ ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്ക് ചെയ്ത് ഒരു ബ്ലോഗ് വായിക്കാനായിട്ട് അതുമല്ലേൽ ഒരു ചാനൽ Subscribe ചെയ്യാനായിട്ടും ഒരു പ്രേരണ വേണം.

ഇനി സോഷ്യൽ മീഡിയയിൽ ആണെങ്കിലോ അവിടെ ലൈക് ചെയ്യാനും കമെന്റ് ചെയ്യാനും ഷെയർ ചെയ്യാനുമൊക്കെ പ്രേരണകളുണ്ട് ഒരുപക്ഷേ നാം ശ്രദ്ധിക്കാത്തതാണേൽകൂടി. ഇത്തരത്തിൽ പ്രേരണയാകുന്ന എന്തും ശരിക്കും ഡിജിറ്റൽ മാർക്കറ്റിംഗ് തന്നെയാണ്.

അപ്പോൾ ഒന്നുകൂടി വ്യക്തമായും ലളിതമായും പറഞ്ഞാൽ ഡിജിറ്റൽ ലോകത്ത് ഒരു ക്ലിക്ക് കിട്ടാനായി ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതിനെയാണ് Digital Marketing എന്നുപറയുന്നത്.

അതിനുവേണ്ടി പല രീതികളും പല ടൂളുകളും നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഇവിടെ ടൂളും ആ Platform ഉം അല്ല പ്രധാനം. മറിച്ച് സ്വഭാവം മനസിലാക്കി എന്ത് പറഞ്ഞാൽ അല്ലേൽ എന്ത്ചെയ്താൽ ഒരുവൻ പ്രേരിതനാകും എന്നതാണ് പ്രധാനം.

ഡിജിറ്റൽ മാർക്കറ്റിംഗിന്റെ അടിസ്ഥാനം എന്നുപറയുന്നത് വെബ്സൈറ്റ് തെന്നെയാണ്. എന്തിനാണ് ഒരു ബ്രാൻഡിന് അല്ലേൽ സ്ഥാപനത്തിന് ഒരു വെബ്സൈറ്റ് വേണമെന്ന് പറയുന്നതിനെ പറ്റി വിശദമായ ഒരു വീഡിയോ തന്നെ ഞാൻ ചെയ്തിട്ടുണ്ട് അത് കണ്ടാൽ ആ വിഷയത്തിലെ സംശയം മാറുന്നതായിരിക്കും.

എന്നാൽ ചോദിക്കും സോഷ്യൽ മീഡിയ പോരെ എന്ന്. പക്ഷെ സോഷ്യൽ മീഡിയകൾക്ക് അതിന്റേതായ ഒരുപാട് പരിമിതികൾ ഉണ്ട്. ഒരുപരിധിയിൽക്കൂടുതൽ അതിന്മേൽ നമുക്ക് നിയന്ത്രണമില്ല എന്നതുതന്നെയാണ് പ്രധാന കാരണം.പക്ഷെ നമ്മുടെ വെബ്സൈറ്റ് പൂർണമായും നമ്മുടെ നിയന്ത്രണത്തിലാണ് എല്ലായ്‌പ്പോഴും. അതുകൊണ്ട് അത് ഉപയോഗപ്പെടുത്തി മാർക്കറ്റ് ചെയ്യുന്നത് തന്നെയാണ് ഗുണകരം.

സോഷ്യൽ മീഡിയ ആണെങ്കിലും വെബ്സൈറ്റ് ആണെങ്കിലും പ്രധാനമായും പല തരത്തിലാണ് ഡിജിറ്റൽ മാർകെറ്റിംഗിനെ തരംതിരിക്കുന്നത്. അവ ഏതൊക്കെയെന്നു നോക്കാം.

1. SEO അഥവാ സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (Search Engine Optimization)

Google പോലെയുള്ള സെർച്ച് എഞ്ചിനുകളെയാണ് വിവരങ്ങൾ തിരയാൻ നമ്മൾ ഉപയോഗിക്കുന്നത്. വിവരങ്ങൾ തേടുന്നവനും കണ്ടെത്തുന്ന  വിവരങ്ങൾ അഥവ Content നിർമ്മിക്കുന്നവരുടെയും  ആഗ്രഹം ഒരുപോലെ സാധിച്ചുതരുന്നതും. ഇത്തരം സെർച്ച് എഞ്ചിനുകളാണ്.  ഒരു വെബ്‌സൈറ്റിലേക്ക് വരുന്ന ഏറ്റവും വിശ്വാസ്യതയുള്ളതും ട്രാഫിക്കും സെർച്ച് എഞ്ചിനുകളിൽ നിന്നുള്ളതാണ്. ഏറ്റവും പ്രയോജനമുള്ളതും അനുയോജ്യമായതുമായ വെബ്സൈറ്റുകൾ മാത്രമേ ഏതൊരു വിഷയം സെർച്ച് ചെയ്യുമ്പോഴും ആദ്യഭാഗത്തു കാണിക്കുകയുള്ളൂ. ഏതൊരു ബിസിനസ്സും അവരുടെ മേഖലയുമായി ബന്ധപ്പെട്ട  കാര്യങ്ങൾ ഗൂഗിളിൽ തിരയുമ്പോൾ അവരുടെ വെബ്സൈറ്റ് വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ആൾക്കാരുടെ Search Query ക്ക് അനുസരിച്ചു തങ്ങളുടെ ബ്ലോഗ് അല്ലേൽ വെബ്സൈറ്റ്  ഗൂഗിൾ Search Result ൽ വരത്തക്കരീതിയിൽ മാറ്റിയെടുക്കുന്ന രീതിയാണ് SEO ( എസ്സ് ഇ ഒ ) അഥവാ സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ. ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുന്ന ഏതൊരാളും ആഗ്രഹിക്കുന്നതാണ് തങ്ങളുടെ ബിസിനസ്സ് ഗൂഗിളിൽ ആദ്യം തന്നെ വരുത്തണമെന്ന്. ഗൂഗിൾ മൈ ബിസിനസ്സ് ( Google My Business ) എന്ന സംവിധാനം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തന്നെ ഒരു ബിസിനെസ്സിനെ ഗൂഗിളിൽ ലിസ്റ്റ് ചെയാവുന്നതാണ്.

2. കണ്ടൻറ് മാർക്കറ്റിംഗ് (Content Marketing)

ഏത് തരത്തിൽ ഉള്ള Content ആണെങ്കിൽ പോലും അത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽക്കൂടി മാർക്കറ്റ് ചെയ്യുന്നതിനെയാണ് Content marketing എന്നുപറയുന്നത്. ബ്ലോഗിങ്ങ് പോലുള്ളവയാണ് ഇതിൽ പ്രധാനമായി വരുന്നത്. എഴുത്തുമാത്രമല്ല വീഡിയോ കളും ഓഡിയോകളും എല്ലാം കൊണ്ടെൻറ് മാർക്കറ്റിംഗിന്റെ പരിധിയിൽ വരുന്നതാണ്. YouTube ചാനലും സമാനമായ വീഡിയോ ഷെയറിങ് സൈറ്റുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.

സ്വന്തമായി Content നിർമ്മിക്കുന്നവർക്ക് മാത്രമല്ല ഇത് ചെയ്യാൻ കഴിയുക. മാർക്കറ്റ് ചെയ്യാൻ കഴിവുള്ളവർക്ക് കണ്ടൻറ് പണം കൊടുത്തു വാങ്ങി അതിനെ മാർക്കറ്റ് ചെയ്ത് പണം സമ്പാദിക്കാനും കഴിയും. അത്തരത്തിൽ അതിനെ ഒരു ബിസിനസ്സ് ആയി കൊണ്ടുപോകുന്നവരും നിരവധിയുണ്ട്.

Content Marketing മായി ബദ്ധപ്പെട്ട്മാത്രം ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് ചുവടെ കൊടുക്കുന്നു.

3. സോഷ്യൽമീഡി മാർക്കറ്റിംഗ് ( Social Media Marketing )

പലതരത്തിൽ ഉള്ള സോഷ്യൽമീഡിയകൾ ഉണ്ടെന്നു നമുക്കേവർക്കും അറിയാം. കൃത്യമായി അതിനെ ഒരു മാർക്കറ്റിംഗ് ഉപാധിയായി ഉപയോഗിക്കാനും സാധിക്കും.  കൂടുതൽ ആൾക്കാർ എത്തിച്ചേരുന്ന ഇടം എന്ന പ്രാധാന്യവും അതിനുണ്ട്.  ആളുകൂടുന്നിടത്ത് സ്വാഭാവികമായും ബിസിനസ് അവസരങ്ങൾ കൂടുമല്ലോ. അത് തന്നെയാണ് സോഷ്യൽമീഡിയ മക്കറ്റിംഗിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതും.  ഇത്തരത്തിൽ ഉള്ള മീഡിയകളുടെ സാദ്ധ്യതകൾ മാത്രം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ് നടത്തുന്നവരും നമുക്കിടയിലുണ്ട്.

4. PPC അഥവ “പേ പെർ ക്ലിക്ക് “ (Pay Per Click) 

കേൾക്കുമ്പോൾ അല്പം സങ്കീർണമെന്ന് തോന്നുമെങ്കിലും  ഏവർക്കും സുപരിചിതമായ ഒന്നാണിത്.  Google Ads അല്ലെങ്കിൽ Facebook Ads  പോലെയുള്ള പരസ്യം ചെയ്യാനുള്ള സങ്കേതമാണ് PPC.  നമ്മൾ കൊടുക്കുന്ന പരസ്യത്തിൽ കിട്ടുന്ന ക്ലിക്കിന് കാശ് കൊടുക്കുന്നു. അതായത് ഏത് പ്ലാറ്റ്‌ഫോമിലാണോ നമ്മൾ പരസ്യം ഇടുന്നത് അവർക്ക് നമ്മൾ പണം കൊടുക്കുന്നു. എന്തിനെന്നു വെച്ചാൽ ആ പരസ്യത്തിൽ ക്ലിക്ക് ചെയ്താൽ ആ കാഴ്ചക്കാരനെ അല്ലേൽ വായനക്കാരനെ നമ്മുടെ വെബ്സൈറ്റിലേക്കോ ചാനലിലേക്കോ നമ്മൾ ആവശ്യപ്പെടുന്ന ഏതൊരിടത്തിലേക്കോ അവർ കൊണ്ടുവരുന്നു. അതിലൂടെ നമ്മുടെ ബിസിനസിനെപ്പറ്റി അല്ലേൽ നമ്മുടെ content നേപ്പറ്റി കൂടുതൽ ആൾക്കാർ മനസിലാക്കുന്നു. ചിലപ്പോൾ അത് ഒരു വിൽക്കലിലോ വാങ്ങലിലോ വരെയും എത്താം.

5. ഇമെയിൽ മാർക്കറ്റിംഗ് (Email Marketing)

Subscription അല്ലെങ്കിൽ ന്യൂസ് ലെറ്റർ എന്ന രീതിയിലോ മറ്റോ വായനക്കാരുടെ ഇമെയിൽ അഡ്രസ്സ് വാങ്ങിക്കുകയും അതിലൂടെ വിവരങ്ങൾ വായനക്കാരൻ അല്ലേൽ ഉപഭോഗത്താക്കളെ അറിയിക്കുന്ന രീതിയാണ് ഇമെയിൽ മാർക്കറ്റിംഗ്.  പുതിയ content പബ്ലിഷ് ചെയ്യുമ്പോഴോ പുതിയ ഉല്പന്നങ്ങളോ സേവനങ്ങളോ പുറത്തിറക്കുമ്പോഴോ അതിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ അറിയിക്കാനുള്ളപ്പോഴോ എല്ലാം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്ന ഒരു പഴയകാല മാർക്കറ്റിംഗ് രീതിയാണിത്.

6. അഫിലിയേറ്റ് മാർക്കറ്റിംഗ്  (Affiliate Marketing)

ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാൻ കഴിവുള്ളവർക്ക് പ്രത്യേകമായി ഓരോ സ്ഥാപങ്ങങ്ങളും അവരവരുടെ ഉൽപ്പനം അല്ലെങ്കിൽ സേവനം വിൽക്കാനായി ഏർപ്പെടുത്തിക്കൊടുക്കുന്ന സംവിധാനമാണിത്. പലരും ബ്ലോഗിങ്ങ് മേഖലയിൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നതും ഈ മാർഗ്ഗത്തിലൂടെയാണ്.  ഒരുപാട് തരത്തിലുള്ള അഫിലിയേറ്റ് മാർക്കറ്റിംഗ് രീതികൾ നിലവിലുണ്ട്. ചിലർ പ്രത്യേകതരം ലിങ്ക് കൊടുക്കുമ്പോൾ മറ്റ് ചിലർ പ്രൊമോഷൻ കോഡ് ആണ് നൽകാറുള്ളത്. ലിങ്ക് ആണ് കൊടുക്കുന്നതെങ്കിൽ ഏതെങ്കിലും ഒരു വായനക്കാരൻ അല്ലേൽ കാഴ്ചക്കാരൻ നമ്മുക്ക് തന്നിട്ടുള്ള ലിങ്ക് വഴികയറി അവരുടെ ഉൽപ്പനം അല്ലെങ്കിൽ സേവനം വാങ്ങുകയാണെങ്കിൽ മുൻപ് തീരുമാനിക്കപ്പെട്ടിട്ടുള്ളപോലെയുള്ള കമ്മീഷൻ നമുക്ക് ആ കമ്പനി നൽകുന്നതാണ്. മിക്കപ്പോഴും നിശ്ചിത ശതമാനമാണ് Affiliate Commission ആയി നൽകാറുള്ളത്. ചില സ്ഥാപനങ്ങൾ ലിങ്കിനു പകരം ഓരോ Creator ക്കും പ്രത്യേകം പ്രത്യേകം കോഡുകൾ തന്നേക്കാം. ആ കോഡ് ഉപയോഗപ്പെടുത്തി വാങ്ങുകയാണേൽ ചിലപ്പോൾ വാങ്ങുന്ന വ്യക്തിക്ക് അൽപ്പം ഇളവും കിട്ടിയേക്കാം. ക്രീയേറ്റർക്ക് അഫിലിയേറ്റ് കമ്മീഷനും കിട്ടും.

7. സ്‌പോൺസേർഡ് പരസ്യങ്ങൾ (Native Advertisement and Sponsored Content)

പരസ്യങ്ങൾ നേരിട്ട് നമ്മുടെ ബ്ലോഗിലോ ചാനലിന്റെ കൊടുക്കുന്ന രീതിയാണിത്. ഇടനിലക്കാരില്ലാതെ പലപ്പോഴും ബിസിനസ് ഉടമകൾ നേരിട്ട് Content Creator നെ ബന്ധപ്പെടുകയാണ് പതിവ്.  കൂടുതൽ പേരെ സ്വാധീനിക്കാൻ കഴിവുള്ളവരെ സ്പോൺസർ ചെയ്യുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്.

പ്രയോഗികമാക്കിയ ഉദാഹരണം

ഇനി വീണ്ടും തുടക്കത്തിൽ പറഞ്ഞ വിഷയത്തിലേക്ക് വരികയാണ്. അതായത് നൂറോളം വിഡിയോകൾ ഇട്ടശേഷം എന്തുകൊണ്ട് Digital Marketing എന്താണെന്ന് പറയുന്നത് എന്നതിലേക്ക്.

ഞാൻ ഈ ചാനൽ അല്ലേൽ ബ്ലോഗ് തുടങ്ങുമ്പോൾ തന്നെ എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് പഠിപ്പിച്ചു തുടങ്ങുന്നു എന്ന് വിചാരിക്കുക. അങ്ങനെയെങ്കിൽ നിങ്ങളിൽ എത്രപേർ ആ വീഡിയോ വന്നു കാണും അല്ലേൽ ആ ബ്ലോഗ് വന്നൊന്നു വായിക്കും അല്ലേൽ എത്രപേരിലേക്ക് അത് എത്തും എന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ. ഒരുപക്ഷെ ഇതിന്റെ Thumbnail കണ്ടാൽപ്പോലും `ഒരുപക്ഷെ ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങൾക്ക് മനസ്സുവരില്ലായിരിക്കും. അതിനുകാരണം എന്ത് വിശ്വാസ്യതയാണ് എനിക്കിതിൽ ഉള്ളത്? എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞുതരാനുള്ള കഴിവ് എനിക്കുണ്ടോ? ഇത്തരത്തിൽ കുറെ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ വന്നേക്കാം. കാരണം ഞാൻ ഈ വിഷയം കൈകാര്യം ചെയ്യുന്ന പ്രസിദ്ധനായ ഒരു വ്യക്തിയല്ലല്ലോ അതുമല്ലേൽ ഏതെങ്കിലും ഒരു പ്രസിദ്ധമായ സ്ഥാപനത്തിന്റെ ഭാഗമായി നിന്നുകൊണ്ടല്ല ഞാനിത് പറയുന്നത്.

പലപ്പോഴും YouTube കമ്പനിയിൽ ജോലിചെയ്യുന്ന ആളുകൾ അവരുടെ ചാനലിൽവന്ന് ഓരോ വിഷയങ്ങൾ പഠിപ്പിക്കാറുണ്ട്. പക്ഷെ ആ വ്യക്തിയെ നമുക്ക് അറിയത്തില്ലെങ്കിലും യൂട്യൂബ് എന്ന സ്ഥാപനത്തിൽ നമുക്ക് വിശ്വാസമുള്ളതുകൊണ്ട് അവർ പറയുന്നത് നമ്മൾ വിശ്വാസത്തിലെടുക്കാറുണ്ട്. അതുപോലെ തന്നെ Google ന്റെ തന്നെ ചാനലും ബ്ലോഗും ഉണ്ട് അതിൽ പല പല ആൾക്കാരായിരിക്കും വിഷയങ്ങൾ അവതരിപ്പിക്കുന്നത്. അവിടെ വ്യക്തി എന്നതിലുപരിയായിട്ട് ആ ഒരു കമ്പനിക്ക് നമ്മൾ വിലകൊടുക്കുന്നതുകൊണ്ട് തന്നെ അവരുടെ ജോലിക്കാർ പറയുന്നതും നമ്മൾ വിലക്കെടുക്കാറുണ്ട്.

പക്ഷെ ഞാൻ ഒരു ബ്ലോഗ് തുടങ്ങി ആദ്യമായിട്ട് ഇത് വന്നു പറയുമ്പോൾ കേൾക്കാനായിട്ട് ആളുണ്ടാകണമെന്നില്ല. അതിനുകാരണം എനിക്ക് സ്വാധീനം വളരെ കുറവാണ്. അതുകൊണ്ട് എന്റെ വിക്കിന് ആരും അത്ര വിലകൊടുക്കുകയുമില്ല. കാരണം എല്ലാവരും പറയുന്നതുപോലെ ആകണമെന്നില്ല ഒരോ വിഷയങ്ങൾ ഞാൻ പറയുന്നത്. ഒരുപക്ഷേ മാറിയ കാഴ്ചപ്പാടാക്കാം എനിക്കുണ്ടാവുക. അത് കേൾക്കുമ്പോൾ പലർക്കും അത് വിശ്വാസ്യയോഗ്യമായി തോന്നണമെന്നുമില്ല. കാരണം ഒരു തരത്തിലും അവർക്ക് എന്നെ അറിയില്ലല്ലോ. എനിക്ക് അറിവുണ്ടേലും വായനക്കാരന് അല്ലേൽ കാഴ്ചക്കാരന് അത് നൊന്നിയെങ്കിലേ ഗുണമുള്ളൂ.

ഇപ്പോൾ അതിനെ മറികടക്കാൻ ഞാൻ എന്താണ് ചെയ്തത് എന്ന് കണ്ടില്ലേ. കുറെ വിഡിയോകൾ ചെയ്തു പലതും പലർക്കും ഗുണമുണ്ടാക്കിയിട്ടുമുണ്ട്. അതിലൂടെ കുറച്ചുപേരിലെങ്കിലും സ്വാധീനം ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. ഇനി ഞാൻ ഞാൻ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിപ്പിക്കാൻ വരുമ്പോൾ കുറച്ചുപേരെങ്കിലും അത് ശ്രദ്ധിക്കും. കാരണം നിങ്ങളുടെ സ്വഭാവം മനസ്സിലാക്കി നിങ്ങളെ സ്വാധീനിക്കുന്ന വിഡിയോകൾ ചെയ്തു നിങ്ങളുടെ രീതികൾ മനസിലാക്കിയാണ് ഞാൻ ഡിജിറ്റൽ മാർക്കറ്റിംഗുമായി വരുന്നത്. അപ്പോൾ നിങ്ങളുടെ വിശ്വാസവും കൂടി.

ഇതുതന്നെയാണ് ഞാൻ നേരത്തെ പറഞ്ഞ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ അടിസ്ഥാനപരമായ കാര്യം. ഇത് നിങ്ങളിൽ തന്നെ പ്രയോഗിച്ചു കാണിക്കാൻ ആണ് ഇത്തരത്തിൽ ഒരു content നിർമ്മിച്ചത്.

ഗുണങ്ങൾ എന്തൊക്കെ

അപ്പോൾ എന്തൊക്കെയാണ് Digital Marketing ന്റെ ഗുണങ്ങൾ എന്നുകൂടി നോക്കാം.

1. കുറഞ്ഞ ചിലവ് 

വളരെ കുറഞ്ഞ ചിലവിൽ വളരെകൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ പറ്റും എന്നതാണ് ഏറ്റവും പ്രധാനം.  തുടർന്നുള്ള ഗുണങ്ങൾ വായിച്ചുകഴിയുമ്പോൾ തന്നെ മനസ്സിലാകും എത്രത്തോളമാണ്  ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ആഴവും പരപ്പും എന്നുള്ളത്.  ഏതെങ്കിലും കാല ദേശങ്ങളിൽ ഒതുങ്ങുന്നതല്ല അതിന്റെ അനന്ത സാധ്യതയെന്നും മനസിലാക്കും.

2. ഫലം അളക്കാം

ഫലം കൃത്യമായി മനസിലാക്കാനും അളക്കാനും കഴിയും എന്നത് ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്. പല തരത്തിലുള്ള അനാലിറ്റിക്കൽ ടൂൾസ് ഉള്ളതുകൊണ്ട് തന്നെ വളരെ വിശദമായി തന്നെ അതിന്റെ ഗുണത്തെപ്പറ്റിയും കാര്യക്ഷമതയെപ്പറ്റിയും മനസിലാക്കാൻ പറ്റും. Google Analytics, Facebook Pixel എന്നിവ ഇതിനു സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട സങ്കേതങ്ങളാണ്. അതുകൊണ്ട് തന്നെ തുടർന്നുള്ള തന്ത്രങ്ങൾ അതിനനുസരിച്ചു മാറ്റി പ്രയോഗിക്കാനും കഴിയും.

3. കൃത്യമായ ലക്ഷ്യമിടൽ

ആരെയാണോ നമ്മൾ ലക്ഷ്യവെക്കുന്നത് അവരിലേക്ക് മാത്രമായി നമുക്ക് മാർക്കറ്റിംഗ് ചുരുക്കാൻ പറ്റും. അത് ചെറിയ രീതിയിൽ അല്ല ഒരു ബിസിനസിനു ഗുണം ചെയ്യുന്നത്. സാമ്പത്തികമായ ലാഭം എന്നതിലുപരിയായി സമയവും മറ്റു വിഭവങ്ങളുടെ ശരിയായ വിനിയോഗവും അതിലൂടെ ഉറപ്പ് വരുത്താൻ പറ്റും.

ഏത് രാജ്യത്ത് ഏത് പ്രദേശത്ത് ഏത് പ്രായത്തിലുള്ള ഏത് സാമൂഹ്യ സാഹചര്യം ഉള്ള ഏത് വിഷയങ്ങളെപ്പറ്റി തിരയുന്ന എത്ര സാമ്പത്തിക ശേഷിയുള്ള ആരിലേക്ക് എത്രതവണ എത്തണമെന്ന് മാർക്കറ്റർക്ക് തീരുമാനിക്കാൻ പറ്റുന്നിടത്തോളം എത്തിയിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ.

4. ആശയവിനിമയ സൗകര്യം

സാങ്കേതിക വിദ്യവികസിച്ചതുകൊണ്ട്തന്നെ കസ്റ്റമേഴ്സിന് വളരെപ്പെട്ടെന്നുതന്നെ സംരഭകനുമായും തിരിച്ചു മാർക്കറ്റർക്ക് ഉപഭോക്താവുമായും സംവദിക്കാനാവുന്നുണ്ട്. മാർക്കറ്റിംഗിൽ ഉള്ള അപാകതയോ ഉൽപ്പനങ്ങളുൽ ഉള്ള സന്തുഷ്ടിയോ അസംതൃപ്തിയോ വേഗത്തിൽ തന്നെ അറിയിക്കാൻ അത് കണാരമാകുന്നു. അതിലൂടെ കൂടുതൽ വിശ്വാസ്യതയും ഗുണമേന്മയും ഉറപ്പുവരുത്താൻ ഓരോ ബിസിനസ്സ് ഉടമയും ശ്രമിക്കുന്നുണ്ട്. Customer Reviews നു മുമ്പെങ്ങുമില്ലാത്ത പ്രസക്തി ഉള്ളതുകൊണ്ട്തന്നെ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളും സേവനങ്ങളും വളരെവേഗം തന്നെ മാർക്കറ്റിൽ നിന്നും അപ്രത്യക്ഷമാകുന്നുണ്ട്. അതുപോലെ തന്നെ ഗുണനിലവാരമുള്ളവയ്ക്ക് വേഗത്തിൽ ഡിമാൻഡ് വർദ്ധിക്കാനും ഇത് ഇടയാക്കുന്നുണ്ട്.

Conclusion

അപ്പോൾ ഒരിക്കൽക്കൂടി ഞാൻ പറയുകയാണ് സേർച്ച് എൻജിനുകൾ ആയാലും സോഷ്യൽ മീഡിയകൾ ആയാലും അവർ നോക്കുന്നത് എങ്ങനെയാണ് ഒരു മനുഷ്യൻ ചിന്തിക്കുന്നത് എങ്ങനെയാണവൻ ഒരു ഡിജിറ്റൽ ഇടത്തിൽ പെരുമാറുന്നത് അതിനെ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിക്കുകയും അതനുസരിച്ച് അവരുടെ പ്ലാറ്റ്‌ഫോമിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ അതിൻ്റെ മറുവശത്ത് നമ്മൾ ചെയ്യുന്നതെന്താണ് അൽഗോരിതം എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കാനും അതിനനുസരിച്ചു വളരെ യാന്ത്രികമായി ജീവനില്ലാത്ത കുറേ content നിർമ്മിക്കാനുമാണ് സമയം കളയുന്നത്. കൂടാതെ കുറെ ടൂളുകൾ പഠിക്കുന്നു നിത്യവും അതനുസരിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടി SEO ക്ക് വേണ്ടിയാണെന്ന് പറയുന്നു. യന്ത്രങ്ങൾ മനുഷ്യനെപ്പോലെ ചിന്തിക്കാൻ പാടുപെടുമ്പോൾ മനുഷ്യമനസ്സിനെ മറന്നു യന്ത്രമാകലല്ല ഡിജിറ്റൽ മാർക്കറ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്‌ എന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.

About the author

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.

1 thought on “എന്താണ് ശരിക്കുള്ള ഡിജിറ്റൽ മാർക്കറ്റിംഗ്”

  1. Sir,

    I know you personally. Just today only I came to know about this channel. I have gone through your articles and it seems helpful to your audience. Meanwhile I have a few quiery as below:

    1. As I am running a BPO firm, here my issue is I have skipped many good projects due to the unavailability of skilled staff from the nearby/reachable area (for e.g. data entry form filling/image reading and typing etc.). Hence may I get your advice if this issue can be ‘Native Advertisement’. If yes, how much it cost etc…

    2. For instance if I need to source some data entry (patient data from small clinics, insurance brokers etc.) can it be achieved using the above tool. Note that I have no contacts at all.

    Your valuable reply is appreciated.

    Reply

Leave a Comment