മലയാളം ബ്ലോഗുകൾ ഇനി വിജയിക്കുമോ?

ബ്ലോഗ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന മിക്കവരും ചോദിക്കുന്നൊരു ചോദ്യമാണ്  മലയാളത്തിൽ ബ്ലോഗ് എഴുതിയാൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടോ അത് വിജയിക്കുമോ എന്നൊക്കെ. എന്നാൽ മലയാളികളായ നമുക്ക് ഇത്തരത്തിൽ ഒരു സംശയം ഉണ്ടാകുന്നുണ്ട് എങ്കിൽ അതിൻ്റെ കുറ്റക്കാർ മറ്റാരുമല്ല നമ്മൾ തന്നെയാണെന്ന് നിസ്സംശയം പറയേണ്ടിവരും. അതെന്തുകൊണ്ടെന്നുള്ളത് തുടർന്നുള്ള വായനയിൽനിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.

സംശയങ്ങളിൽ വെച്ച് തന്നെ ഏറ്റവും പ്രധാനപ്പെട്ടത് Google സെർച്ചിൽ മലയാളം ബ്ലോഗുകൾ വരുന്നതുമായി ബന്ധപ്പെട്ടുതന്നെയാണ്. കാരണം ഏതെങ്കിലും വിഷയത്തെപ്പറ്റി ഗൂഗിളിൽ തിരയുമ്പോൾ മലയാളമല്ലോ വരുന്നത് ഇംഗ്ലീഷ് ആണല്ലോ വരുന്നത് എന്നതാണ് മിക്കവരുടെയും സംശയത്തിന് കാരണം. ഇങ്ങനെ SEO മേഖലയിൽ മലയാളത്തിന് അധികം പങ്കില്ലാത്തത്‌കൊണ്ട്തന്നെയാണ് ഇംഗ്ലീഷ് അത്രനല്ലരീതിയിൽ കൈകാര്യം ചെയ്യാൻ അറിയാത്തവർപോലും ഇഗ്ലീഷിൽ എഴുതുന്നത്.

അങ്ങനെ വരുമ്പോൾ മിക്കവരും പഴിപറയുന്നത് നമ്മുടെ ഭാഷയെ ആണ്. മലയാളത്തിന്റെ പ്രശ്നമാണ് നമ്മുടെ ബ്ലോഗ് ഗൂഗിളിലോ മറ്റ് സെർച്ച് എഞ്ചിനുകളിലോ വരാത്തത്എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ആത്യന്തികമായി ഓരോരുത്തരും മനസ്സിലാക്കിയിരിക്കേണ്ട കാര്യം ഇത് ഭാഷയുടെ കുഴപ്പമല്ല മറിച്ച് ആ ഭാഷയിലുള്ള ബ്ലോഗുകളുടെയോ എഴുത്തുകളുടെയോ പ്രശ്നമാണ് എന്നുള്ളതാണ്.

ഞാനത് ഏറ്റവും ലളിതമായ രീതിയിൽ നിങ്ങൾക്ക് പറഞ്ഞുതരാം.

യൂട്യൂബും മലയാളവും 

YouTube ൽ ഇപ്പോൾ ഒരുപാട് തരത്തിലുള്ള വിഡിയോകളുണ്ട് എല്ലാത്തരത്തിലുള്ള മലയാളം വിഡിയോകളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. . പണ്ടൊന്നും അങ്ങനെയായിരുന്നില്ല. എല്ലാത്തരത്തിലുമുള്ള വിഡിയോകൾ മലയാളത്തിൽ ലഭ്യമായിരുന്നില്ല.അന്നൊക്കെ YoUtube ൽ ഏതൊരു വിഷയം സെർച്ച് ചെയ്താലും ആദ്യം റാങ്കിങ്ങിൽ ഒന്നുംതന്നെ മലയാളം Content കളെ കാണില്ലായിരുന്നു. അന്നൊക്കെ നമ്മൾ ഏതൊരു വിഷയം സെർച്ച് ചെയ്താലും കൂടുതലും ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോകൾ ആയിരുന്നു മുന്നിൽ വന്നിരുന്നത്.   അതിന് കാരണം യൂട്യൂബ് ഉൾപ്പെടെയുള്ള സെർച്ച് എഞ്ചിനുകൾ ഏറ്റവും നല്ല വീഡിയോകൾ മുകളിൽ കൊണ്ടുത്തരാൻ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അവസ്ഥ ഒരുപാട് മാറിയതായി നിങ്ങൾക്ക് തെന്നെ മനസ്സിലാവുന്നുണ്ടല്ലോ. ഇപ്പോൾ ഏത് വിഷയത്തെപ്പറ്റി നോക്കിയാലും ആദ്യഭാഗത്ത് തന്നെ മലയാളം വീഡിയോകൾ കാണാൻ കഴിയുന്നുണ്ട്. നമ്മുടെ സെർച്ചിന്റെ രീതികളും സ്വഭാവവും മനസ്സിലാക്കി നമുക്ക് ഇഷ്ടപ്പെടാൻ സാദ്ധ്യതയുള്ള വിഡിയോകൾ നമുക്ക് മുന്നിൽ എത്തിക്കുന്നുണ്ട്. അതിൽ പൂരിഭാഗവും നമ്മൾ നോക്കുന്ന മലയാളം തന്നെയാകാം. അതുപോലെ ഇംഗ്ലീഷ് നോക്കുന്നവർക്ക്  ഇംഗ്ലീഷ് ഭാഷയുമാകാം വരുന്നത്.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല ഇത്തരത്തിൽ കാണിക്കാൻ മലയാളം വിഡിയോകൾക്ക് ഒരു ക്ഷാമവും ഇല്ലെന്നുള്ളതാണ്. അത്രത്തോളം നിലവാരമുള്ള മലയാളം കണ്ടന്റ് ഉള്ളതുകൊണ്ട്തന്നെയാണ് ഇത്തരത്തിൽ കാണിക്കാൻ കഴിയുന്നതുതന്നെ.

ഏതാണ് നമ്മുടെ പോരായ്മ 

ഇനി നിങ്ങൾ ബ്ലോഗുകളുടെ കാര്യത്തിലേക്ക് ഒന്ന്ശ്രദ്ധിച്ചാൽ മറ്റൊന്നാകും കാണാൻ കഴിയുക. മലയാളത്തിൽ ഇപ്പോഴും എത്രമാത്രം ആധികാരികമായ ബ്ലോഗുകൾ ഉണ്ട്  ഇത്തരത്തിൽ ഗൂഗിൾ സെർച്ചിൽ വരാൻവേണ്ടി? ഇപ്പോഴും ഏതൊരു വിഷയവും ഗൂഗിളിൽ തിരയുമ്പോഴും ആദ്യം വരുന്നതും വളരെ അധികാരികമായും നീതിയുക്തമായും പരിഗണിക്കാൻ കഴിയുന്നതും ഇംഗ്ലീഷ് ഭാഷയിലുള്ള ബ്ലോഗുകൾ തന്നെയാണ്. വിക്കിപീഡിയയുടെ കാര്യം എടുത്താൽപ്പോലും മലയാളം പതിപ്പിൽ ലഭ്യമായ വിവരങ്ങൾ വളരെ പരിമിതമാണെന്ന് നമുക്ക് കാണാം. വളരെ അപൂർവം ചില കാര്യങ്ങളെപ്പറ്റിമാത്രമേ വിശദമായ വിവരണങ്ങൾ കണ്ടിട്ടുള്ളൂ. വിക്കിപീഡിയയെ മാറ്റിനിർത്തിയാൽപ്പോലും ആധികാരികമായി പരിഗണിക്കാൻ പറ്റുന്ന മലയാളം ബ്ലോഗുകൾ വളരെക്കുറവാണ്.

ഏതൊരു വിഷയത്തെപ്പറ്റി തിരയുമ്പോഴും വിശദമായ ഇംഗ്ലീഷ് ലേഖനങ്ങൾ  കാണാറുണ്ട്. അതിനുകാരണം അവർ അതിനെ വളരെ പ്രാധാന്യത്തോടെ കണ്ടറിഞ്ഞു ചെയുന്നു എന്നത് തന്നെയാണ്. എന്നാൽ മലയാളികൾ ബ്ലോഗിംഗ് അല്ലേൽ Content Marketing നെ പണമുണ്ടാക്കാനുള്ള എന്തോ എളുപ്പവഴിയായി ആണ് കാണുന്നത്. എന്നാൽ ആ വിചാരം അതിലേക്കിറങ്ങുന്നവരെ മാത്രമേയുള്ളൂ എന്നത് മറ്റൊരു സത്യം. അതിൻ്റെ ഭാഗമായി ഒരു നിലവാരവും ഇല്ലാത്ത കുറെ ബ്ലോഗുകൾ എഴുതുക അതുപോലെ  SEO കീവേഡ് റിസർച്ച് എന്നൊക്കെപ്പറഞ്ഞുകൊണ്ട് അനാവശ്യമായ കുറെ വാക്കുകളെ നിരത്തിവെക്കുക എന്നിട്ട് അതിൽ AdSense ഉൾപ്പെടുത്തുക എന്നിവയൊക്കെയാണ് ചെയ്യുന്നത്.

എന്നാൽ ഇംഗ്ലീഷ് ബ്ലോഗുകൾ നോക്കുകയാണേൽ അവർ എഴുത്തിനാണ് പ്രാധാന്യംകൊടുക്കുന്നത് എന്ന് കാണാൻ കഴിയും. വളരെ വിശദവും  ആധികാരികവും സമ്പൂർണവുമായ ലേഖങ്ങൾ ആയിരിക്കാം അവയിൽ ഏറെയും.  അതിൽ പരസ്യങ്ങളോ മറ്റ് അഫിലിയേറ്റ് ലിങ്കുകളോ (Affiliate Link ) ഉൾപ്പെടുത്തിയിട്ടുണ്ടേൽ തന്നെ അത് ഒരിക്കലും മുഴച്ചുനിൽക്കുകയുമില്ല ഉള്ളടക്കത്തിനൊപ്പം ചേർന്നുപോകുന്നതുമായിരിക്കും. എന്നാൽ മലയാളത്തിൽ ഇത്തരത്തിൽ ഉള്ള ബ്ലോഗുകൾ വളരെ വളരെ കുറവാണെന്നും കാണാം.

അതുകൊണ്ടുതന്നെയാണ് തുടക്കത്തിൽ കുറ്റക്കാർ നമ്മൾതന്നെയാണെന്ന് ഞാൻ പറഞ്ഞത്. സെർച്ച് എഞ്ചിനുകൾക്ക് മുകളിൽ കൊണ്ടുതരാണ് കഴിയുന്നത്ര ഗുണനിലവാരമുള്ള ബ്ലോഗുകൾ നമ്മൾ നിർമ്മിക്കുന്നില്ല എന്നതാണ് കാരണം.

ഇത് ഓരോ മലയാളിയും ഒരവസരമായിവേണം കാണാൻ. കാരണം അത്രത്തോളം കണ്ടെന്റ് നിർമ്മിക്കാനുള്ള അവസരം ഇവിടെത്തന്നെയുണ്ട്. തീർച്ചയായും ഓരോ മലയാളം ബ്ലോഗ്ഗർ മാരും മലയാളം എഴുത്തിന് ദൗർലഭ്യം നേരിടുന്നിടത്തുണ്ടാകുന്ന വിടവ് നികത്താനാണ് ശ്രമിക്കേണ്ടത്.  അതല്ലാതെ ഭാഷയുടെ കുഴപ്പമാണ്  അതല്ലേൽ ഗൂഗിളിന് മലയാളം മനസിലാവില്ല അതുകൊണ്ടാണ് ഗൂഗിൾ മലയാളത്തെ അവഗണിക്കുന്നത് എന്ന് പറഞ്ഞുനടക്കുകയല്ലവേണ്ടത്.

ഇപ്പോൾത്തന്നെ വരാറുള്ള അപൂർവം ചില ബ്ലോഗുകൾ പരിശോധിച്ചാൽത്തന്നെ മനസ്സിലാക്കാൻ കഴിയും അതൊക്കെ എത്രമാത്രം ഗുണകരവും  എത്രത്തോളം കൃത്യമായ പഠനത്തിലൂടെയുമാണ് ഓരോ ബ്ലോഗുകളും പബ്ലിഷ് ചെയ്യുന്നതെന്ന്.

അവസരങ്ങൾ എന്തൊക്കെ 

അതുകൊണ്ട് പറഞ്ഞുവരുന്നത് ഇത്രമാത്രം ഈ പുതിയകാലത്തും ബ്ലോഗുകളുടെ പ്രാധാന്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. ഇപ്പോഴും ഏത് വിഷയത്തെപ്പറ്റി പഠിക്കാനും മനസിലാക്കാനും Google ൽ തിരയുമ്പോൾ എത്തിപ്പെടുന്നതെല്ലാം ഏതെങ്കിലുമൊക്കെ ബ്ലോഗിലാണെന്ന് കാണാം.

അപ്പോൾ മലയാളത്തിൽ ഇത്തരത്തിൽ Content ഇല്ലാത്തകാരണത്താൽ ഇപ്പോൾ തുടങ്ങുന്നതുപോലും വളരെ നേരത്തേയെന്നേ പറയാൻ കഴിയു. ഇപ്പോഴെങ്കിലും തുടങ്ങുന്ന ബ്ലോഗുകളാകാം യൂട്യൂബിൽ ഇപ്പോൾ വരുന്ന മലയാളം വീഡിയോകൾ പോലെ  ഇനിയുള്ള കാലത്ത് ഗൂഗിൾ സെർച്ചിൽ വരാൻ പോകുന്നത്.

ഓരോവർഷം കഴിയുംതോറും നിർമ്മിത ബുദ്ധിയുടെ (Artificial Intelligence) ഉപയോഗം കൂടിവരികയും മെഷീൻ ലേണിങ് (Machine Learning) കൂടുതൽ കൃത്യതയാർജിക്കുകയും ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഏത് പ്രാദേശികഭാഷയിലുള്ള എഴുത്തുകളും കൃത്യമായി മനസ്സിലാക്കി ആവശ്യമുള്ളപ്പോൾ സെർച്ച് റിസൾട്ടിൽ കൊണ്ടുവരാനുള്ള എല്ലാ കഴിവുകളും സെർച്ച് എഞ്ചിനുകൾക്കുണ്ട്.

ഇത് പറയുമ്പോൾ ഒരുകാര്യംകൂടി ചേർത്തുപറയേണ്ടതായിട്ടുണ്ട്. അതായത് ഒരു ബ്ലോഗ് പോസ്റ്റ് ഭാഷ മലയാളമായതുകൊണ്ട് തന്നെ മുകളിൽവരണമെന്നില്ല. അതുകൊണ്ട് തന്നെ ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലുള്ള ബ്ലോഗുകൾ തർജ്ജിമ ചെയ്തു പുതിയ ബ്ലോഗ് നിർമ്മിച്ച് വിജയിപ്പിക്കാമെന്നും കരുതേണ്ട. കാരണം അത്രത്തോളം സമർദ്ദമായിട്ടാണ് ഗൂഗിൾ ഒക്കെ പ്രവർത്തിക്കുന്നത്. Original Content ആണേൽ മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. അതിൽ ഭാഷ ശൈലി പ്രധാനമാണ് വിഷയം ഏത് പ്രദേശത്ത് ഏത് കാലത്തിൽ നിന്നാണ് അവതരിപ്പിക്കുന്നത് അതിൽ അത് നിർമ്മിച്ച ആളിൻറെ ഭാഗത്തുനിന്നുള്ള കൃത്യമായ Contribution ഉണ്ടായിട്ടുണ്ടോ എന്നൊക്കെ ആശ്രയിച്ചാണ് ബ്ലോഗിന്റെ നിലവാരം വിലയിരുത്തുന്നത്.

അടുത്ത ഒരു സംശയം ഉള്ളടക്കത്തിന്റെ വിശ്വാസികത സംബന്ധിച്ചുള്ളതാണ്. മലയാളത്തിലുള്ള ബ്ലോഗിനേക്കാൾ ആൾക്കാർ വിശ്വാസത്തിലെടുക്കുന്നത് ഇംഗ്ലീഷ് അല്ലെ എന്നാണ് ചോദ്യം. എന്നാൽ ആ ധാരണം ശരിയല്ല മലയാളത്തിൽ വിവരങ്ങൾ അടങ്ങിയ ആർട്ടിക്കിൾ കുറവാണെന്നേയുള്ളൂ അതിനർത്ഥം ഇംഗ്ലീഷിൽ മോശം ആർട്ടിക്കിളുകൾ സെർച്ചിൽ വരുന്നില്ല എന്നല്ല. ഏറ്റവും കൂടുതൽ Spam Blog കളും Articles ഉം ഉള്ളതും ഇംഗ്ലീഷിൽ തന്നെയാണ്.

നല്ല സമയമെടുത്ത് പഠിച്ച് മലയാളത്തിൽ എഴുതിയിരിക്കുന്ന ബ്ലോഗുകൾ തീർച്ചയായും ഭാഷയുടെപേര്പറഞ്ഞുമാത്രം ആരും തള്ളിക്കളയില്ല. ഒരു മലയാളി ഇപ്പോഴും ആദ്യം ആഗ്രഹിക്കുന്നത് അവർ ആഗ്രഹിക്കുന്ന വിഷയം മലയാളത്തിൽ ലഭിക്കുമോ എന്നുതന്നെയാണ്. ഇപ്പോഴും നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പത്രങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും മലയാളം ഭാഷയിൽ തന്നെയുള്ളതാണെന്നതാണ് അതിനുള്ള ദൃഷ്ടാന്തം.

അതുപോലെ SEO യും മലയാളവും തമ്മിൽ ചേർന്നുപോകില്ല എന്ന വാദം കൂടി പറയാതെപോകുന്നത് ഉചിതമല്ല. SEO എന്നാൽ ആംഗലേയ ഭാഷ എന്ന രീതിയിലുള്ള പ്രചാരണങ്ങളും പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷിൽ ചെയ്യാത്തതൊന്നും SEO യുടെ ഫലമായി ഗൂഗിൾ സെർച്ചിൽ വരില്ല എന്നുമാണ് പഠിപ്പിക്കുന്നത്. എന്നാൽ മുകളിൽ പറഞ്ഞപോലെ അതിന് വിരുദ്ധമായ നിലപാടാണ് എനിക്കുള്ളത്. മലയാളം SEO യെ ഒരുതരത്തിലും ബാധിക്കില്ല എന്നുമാത്രമല്ല ഇനി മുന്നോട്ടുള്ള നാളിൽ വരാൻപോകുന്നതും പ്രാദേശിക ഭാഷയിലെ ഓൺലൈൻ കണ്ടെന്റിൽ വിപ്ലവമായിരിക്കും എന്നതിൽ സംശയമേതുമില്ല.

Conclusion 

എല്ലാക്കാലത്തും യൂട്യൂബ് തന്നെയായിരിക്കും മുന്നിൽനിൽക്കുക എന്നും കരുതേണ്ടതില്ല. കൂടുതൽ ആൾക്കാർ മലയാളം ബ്ലോഗ്ഗിങ്ങിലേക്ക് കടന്നുവരുമ്പോൾ ഈ മേഖല കൂടുതൽ മത്സരോന്മുഖമാകും അപ്പോൾ കൂടുതൽ നിലവാരമുള്ള ബ്ലോഗുകൾ പിറക്കും അപ്പോൾ വിഷയങ്ങൾ തിരയുമ്പോൾ അവർക്ക് മുന്നിലെത്തിക്കാൻ ഗൂഗിളിന് ധാരണം മലയാളം കണ്ടെന്റുകൾ കാണും അങ്ങനെ കൂടുതൽ ആൾക്കാർക്ക് സാമ്പത്തികമായും ഗുണമുണ്ടാകും. അതിലൂടെ മലയാളം ബ്ലോഗിങ്ങ് മേഖല കരുത്താർജിക്കുകയും ചെയ്യും.

അതുകൊണ്ട് മലയാളം ബ്ലോഗ് തുടങ്ങിയാൽ ഗുണമുണ്ടോ എന്ന ചോദ്യം ഇനി പ്രസക്തമോ എന്ന് അനുഭവം കൊണ്ട് തെളിയിക്കാനുള്ള അവസരം നിങ്ങൾ പാഴാക്കേണ്ടതില്ല.

About the author

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.

Leave a Comment